കൊറോണ ജാഗ്രതാ നിർദ്ദേശം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ധ്യാനകേന്ദ്രം ആരോഗ്യവകുപ്പ് അടപ്പിച്ചു. ഇടുക്കി അണക്കരയിലെ ധ്യാനകേന്ദ്രമാണ് ആരോഗ്യവകുപ്പ് അടപ്പിച്ചത്. ഡിഎംഒ നേരിട്ടെത്തി നോട്ടീസ് നൽകി അടപ്പിക്കുകയായിരുന്നു. അറിയിപ്പ് ഒരാഴ്ച മുൻപേ നൽകിയിരുന്നുവെങ്കിലും ഇത് അവഗണിച്ചായിരുന്നു ധ്യാനകേന്ദ്രം പ്രവർത്തിച്ചിരുന്നത്.
അതേസമയം ദുബായിൽ നിന്നും ഖത്തറിൽ നിന്നും വന്ന പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. ഇയാളുടെ പരിശോധനാഫലം കിട്ടിയിട്ടില്ല.
സംസ്ഥാനത്ത് 4180 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 270 പേര് ആശുപത്രിയിലും 3910 പേര് വീടുകളിലും ആണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പരിശോധയ്ക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.