February 1, 2023 Wednesday

ഓപ്പറേഷന്‍ സാഗര്‍ റാണി; 2865 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

Janayugom Webdesk
തിരുവനന്തപുരം
April 5, 2020 4:16 pm

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ 2865 കിലോ പഴകിയ മൽസ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്. മത്സ്യങ്ങളിൽ വിവിധയിനം രാസവസ്തുക്കൾ ചേർത്ത് വില്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യങ്ങളിൽ മായം ചേർക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ സാഗർ റാണി ശക്തിപ്പെടുത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

സംസ്ഥാനത്ത് നടന്ന 165 പരിശോധനയിൽ 14 സ്ഥലങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തു. തിരുവനന്തപുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട് 24, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് നോട്ടീസ് നല്‍കിയത്.

ENGLISH SUMMARY: Health depart­ment seized 2865 kilo old fish

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.