Web Desk

ഓയൂർ

April 02, 2020, 3:25 pm

ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി ആരോഗ്യവകുപ്പ്

Janayugom Online

ലോക് ഡൌൺ കർശനമാക്കിയതിനെ തുടർന്നു കൊല്ലം കലക്ടറേറ്റ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി പഞ്ചായത്തിലെ അതിഥി തൊഴിലാളികൾ താമസിക്കുന്നിടങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകളിലും, മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന നാട്ടിൽ പോകാൻ പറ്റാതായ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്തു എത്തി ആരോഗ്യപ്രവർത്തകർ അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും താമസ സ്ഥലത്തെ സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തു. തൊഴിലാളികൾക്ക് ആഹാരം നൽകാൻ ശേഷിയില്ലാത്ത ഉടമകളുള്ളവർക്കു അതാതു സ്ഥലത്തെ കമ്മ്യുണിറ്റി കിച്ചൻ വഴി ആഹാരം എത്തിക്കുവാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്ന് അറിയിച്ചു. മുപ്പത്തി ഒന്നോളം അതിഥി തൊഴിലാളികളെ ബോധവൽകരണം നടത്തി. എച് എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിന്ധു, സുനിൽകുമാർ, സതീഷ്, ഓർവെൽ എന്നിവരുടെ സംഘമാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Eng­lish sum­ma­ry: Health depart­ment with rig­or­ous inspec­tion in rur­al areas
you may also like this video…