Friday
20 Sep 2019

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആശങ്കകള്‍ അകറ്റണം

By: Web Desk | Saturday 11 May 2019 6:37 PM IST


ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സി പി ഐ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: സംസ്ഥാന ജീവനകാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിലവില്‍ വന്നു കഴിഞ്ഞു. ജീവനക്കാര്‍ സൗജന്യമായി അനുഭവിച്ചു വരുന്ന റീ ഇമ്പേഴ്‌സ് മെന്റ് ആനുകൂല്യം കുറേ കൂടി രോഗി സൗഹൃദമാക്കണമെന്നും ക്യാഷ് ലെസ് ചികിത്സ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ സുവര്‍ണ്ണ ജൂബിലി പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അവയവ ശസ്ത്രക്രിയകള്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കും പരിധിയില്ലാതെ ലഭിച്ചു വരുന്ന റീമ്പേഴ്‌സ്‌മെന്റ് സംവിധാനം തുടരണമെന്നും ഇത്തരം ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലെകെ.ആര്‍. പ്രഭാകരന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാലിന്റെ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, കേരള മഹിളാ സംഘം അഡ്വ. പി. വസന്തം, സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി കെ. വിനോദ് മോഹന്‍, സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. ബിജു, യൂഫസ് സംസ്ഥാന കമ്മറ്റിയംഗം ടി വി സുരേന്ദ്രന്‍, ലെജിസ്‌ലേറ്റീവ് സെക്രട്ടറി സ്റ്റാഫ് ഫെഡറേഷന്‍ വി. വിനോദ്, പി.എസ്.സി സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ജി. അനന്തകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം മുന്‍ എം എല്‍ എ എം നാരായണന്‍, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്വാഗതവും ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ബാനം ദിവാകരന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ പതാക ഉയര്‍ത്തി.
സമ്മേളന നടപടികള്‍ പ്രസീഡിയവും അടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ വിലാസിനി രക്തസാക്ഷി പ്രമേയവിം വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ സുവര്‍ണ്ണജൂബിലി രേഖ അവതരിപ്പിച്ചു. ”ചങ്ങാത്ത മുതലാളിത്തത്തിലെ ഇടതുപക്ഷ ബദല്‍ യാഥാര്‍ത്ഥ്യങ്ങളും സങ്കല്‍പങ്ങളും” എന്ന വിഷയത്തെക്കുറിച്ച് തുടര്‍ന്ന് നടന്ന സെമിനാര്‍ സി പി ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഉഷ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍ സെക്രട്ടറി റി. സി. മാത്തുക്കുട്ടി, എ.ജി.ഒ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.കെ. ബെന്നി, ആള്‍ ഇന്ത്യ സ്‌റ്റേറ്റ് ഗവ. എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ജോസ്പ്രകാശ്, കെ.ജി.ഒ.എ ജനറല്‍ സെക്രട്ടറി വി.എസ്. രഘുലാല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ എ സുരേഷ് സ്വാഗതവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രജിത്കുമാര്‍ നന്ദി പറഞ്ഞു.

Related News