June 5, 2023 Monday

Related news

June 17, 2021
November 12, 2020
October 24, 2020
August 21, 2020
August 18, 2020
August 18, 2020
June 11, 2020
May 20, 2020
May 18, 2020
March 21, 2020

അറിഞ്ഞുകൊണ്ട് മാരകരോഗം വിളിച്ചു വരുത്തുന്ന മലയാളി, വെള്ളം കുടിക്കുന്ന കുപ്പിയിലും കാര്യമുണ്ട്!

Janayugom Webdesk
January 27, 2020 5:08 pm

യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നതിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് കുപ്പി വെള്ളം. കൂടാതെ യാത്രകളിൽ നമ്മളിൽ ഭൂരിഭാഗം ആളുകളും സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങുകയും ചെയ്യാറുണ്ട്. ചിലർ ഉപയോഗ ശേഷം കുപ്പികൾ വലിച്ചെറിയും എന്നാൽ മറ്റു ചിലരാകട്ടെ ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ഉപോയോഗിക്കുന്നവർക്ക് അത് സൃഷ്ട്ടിക്കുന്ന ആരോഗ്യ പ്രേശ്നങ്ങളെ പറ്റി കൃത്യമായ ധാരണ ഇല്ലെന്നത് തന്നെയാണ് പ്രധാന കാരണവും. നമ്മളിൽ എത്രപേർക്കറിയാം സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികൽ ഒറ്റത്തവണ ഉപയോഗിക്കാൻ മാത്രമുള്ളതാണെന്ന്?

സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികൾക്ക് മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിലെത്തുന്നത് മാരകമായ അസുഖങ്ങൾക്ക് കാരണമാകും. പ്ലാസ്റ്റിക്ക് കുപ്പികൾ ഇത്ര പ്രേശ്നക്കാരാണെങ്കിൽ ഇനി നമ്മൾ എന്ത് ചെയ്യണം എന്നത് സ്വാഭാവികമായി ചിന്തിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ ചിന്തിക്കുന്നവർക്ക് വേണ്ടി ഇതാ മറ്റൊരു വഴി.  plas­tic-label ഏതുതരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് നാം ഒഴിവാക്കേണ്ടത് ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്നത് നമുക്ക് അറിയാൻ കഴിയും അതിനു കൃത്യമായ കണക്കുകളുമുണ്ട്. നമ്മൾ വാങ്ങുന്ന ബോട്ടിലുകളിൽതന്നെ അവ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങുമ്പോൾ ആ അടയാളങ്ങൾ നോക്കി വാങ്ങുക.

എങ്ങനെ നല്ലതും ചീത്തയുമായ പ്ലാസ്റ്റിക്കുകൾ തിരിച്ചറിയാം

പിഇടി അഥവാ പിഇടിഇ

petഈ വിഭാഗത്തിൽ പെടുന്ന ബോട്ടിലുകൾ ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കേണ്ടവയാണ്. കാരണം ഇവ അമിത അളവിൽ രാസപദാർഥങ്ങൾ പുറന്തള്ളും. ഇത് ശരീരത്തിലെത്തുന്നതോടെ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും. കാൻസറിന് കാരണമാകുന്ന രാസപദാർഥങ്ങളാണ് ഇത് പുറന്തള്ളുന്നത്.

എച്ഡിപി അല്ലെങ്കിൽ എച്ഡിപിഇ

പൊതുവേ ശരീരത്തിന് ദോഷകരമല്ലാത്ത് പ്ലാസ്റ്റിക്കുകളാണ് എച്ഡിപിഇ.

പിവിസി അഥവാ 3വി

pvcപിവിസി പ്ലാസ്റ്റികത്കുകളും ശരീരത്തിന് ദോഷകരമായ പ്ലാസ്റ്റിക്കുകളാണ്. ഇവ വിഷ ലിപ്തമായ രാസപദാർഥങ്ങൾ പുരന്തള്ളുന്നത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും.

ബോട്ടിൽ ചൂടാകുമ്പോൾ പിവിസി യിൽ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള ക്ലോറിൻ, ഡയോക്സിൻസ് എന്നിവ പുറന്തള്ളും. ഇത് ശരീരത്തിലെത്തിയാൽ പ്രത്യുൽപാദന ശേഷി, ശാരീരിക വളർച്ച എന്നിവയെ സാരമായി ബാധിക്കും. കാൻസറിന് വരെ ഇത് കാരണമായേക്കാം.

എൽഡിപിഇ

ബാഗുകൾ, ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന ഈ പ്ലാസ്റ്റിക് ശരീരത്തിന് കാര്യമായ ദോഷങ്ങൾ ഉണ്ടാക്കുന്നില്ല.

പിപി

സിറപ്, ഫുഡ് എന്നിവ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് പിപി. ഇവ ശരീരത്തിന് ദോഷകരമല്ല.

പിഎസ്

psഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കുന്നതിനും കോഫി കപ് ആയി ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക്കകളാണ് പിഎസ്. എന്നാൽ ഇവ പുറന്തള്ളുന്നത് കാൻസറിന് കാരണമായേക്കാവുന്ന സ്റ്റിറെൻ ആണ്.

പിസി അഥവാ നോ ലേബൽ

pc plasticഏറ്റവും ദോഷകരമായ പ്ലാസ്റ്റിക് വിഭാഗത്തിൽ പെടുന്നവയാണ് പിഎസ്. എന്നാൽ ഇവ ഭക്ഷണം സൂക്ഷിക്കുന്നതിനും സ്പോർട്സ് ബോട്ടിൽ നിർമ്മാണത്തിനുമായി ഉപയോഗിന്നു.

ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ബോട്ടിലിൽ നൽകിയ ലേഭൽ നോക്കി മാത്രം സെലക്ട് ചെയ്യുക. എച്ഡിപിഇ അല്ലെങ്കിൽ പിപി എന്നിങ്ങനെ അടയാളപ്പെടുത്തിയ പ്ലാസ്റ്റക് ബോട്ടിലുകൾ മാത്രം വാങ്ങുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുള്ളവരാകുക.

Eng­lish sum­ma­ry: health issues caused by bot­tled water

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.