ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന്, ബജറ്റ് അവതരണം പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല. രണ്ട് പേജ് ബാക്കി നിൽക്കേ, ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവർ അറിയിച്ചു. രണ്ട് മണിക്കൂർ നാൽപ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവർ ബജറ്റവതരണം നിർത്തിയത്. ആദായനികുതിയെക്കുറിച്ചുള്ള പരാമർശങ്ങൾ പറഞ്ഞ് അവസാനിപ്പിച്ച ശേഷം, അടുത്ത മേഖലയിലേക്ക് കടക്കാനിരിക്കെയാണ് അവർ സംസാരം നിർത്തിയത്.
English summary: Health issues for Nirmala sitharaman during budget presentation
YOU MAY ALSO LIKE THIS VIDEO