ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യപരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് മരണനിരക്ക് കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ സര്‍ക്കാരിന് സാധിച്ചു. കേരളത്തിലെ ഇപ്പോഴത്തെ മരണനിരക്ക് 0.4% മാണ്. ആശുപത്രികളില്‍ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ എവിടേയും ഓക്സിജൻ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലായിടത്തും തുടങ്ങും. ഇതിനു വേണ്ടി ആയുഷ് വകുപ്പിനെ ഉപയോഗിക്കും. സംസ്ഥാന അതിര്‍ത്തികളിലെ പരിശോധന വര്‍ധിപ്പിക്കും. അടിയന്തര സാഹചര്യം നേരിടാൻ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടി ചേര്‍ത്തു.
ENGLISH SUMMARY: health minister about politising health workers
YOU MAY ALSO LIKE THIS VIDEO