‘ആളുകളെ കുട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുത്’; സമരങ്ങള്‍ക്കെതിരെ ആരോഗ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on September 17, 2020, 2:20 pm

സംസ്ഥാനത്ത് ഉടനീളം അരങ്ങേറുന്ന സമര നാടങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ. ഏഴ് മാസത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുത്. ആളുകളെ കുട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുത്. സമരക്കാരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

“കേരളത്തിലെ കൊറോണ വെെറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ട്. വ്യാപന ശേഷി കൂടുതലുള്ള വെെറസാണ് സംസ്ഥാനത്തുള്ളതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇക്കാരണത്താല്‍ നന്നായി ശ്രദ്ധിക്കണം” മന്ത്രി വ്യക്തമാക്കി

സംസ്ഥനത്ത് വ്യാപകമായി നടക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രതിഷേധക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തിന്‍ പങ്കെടുക്കുന്നത് കോവിഡ് വ്യാപനം ഉണ്ടാക്കുന്ന സ്ഥിതി സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: Health min­is­ter on protests in Ker­ala

You may also like this video: