Web Desk

ന്യൂഡൽഹി

April 02, 2020, 12:19 pm

ഇനിയുള്ള ദിനങ്ങൾ ഏറെ നിർണായകം; ലോക്ക് ഡൗണിൽ പ്രതികരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

Janayugom Online

രാജ്യത്ത് ഇനിയുള്ള ദിനങ്ങൾ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏറെ നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹർഷ വർധന്‍. നാലു ആഴ്ച വരെ വൈറസിന്റെ വ്യാപനം തടയുന്നതിൽ സമയമെടുത്തേക്കും. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ഫലപ്രദമാണ്. വിദേശത്ത് നിന്നെത്തിയവരിലും അവരുമായി സമ്പർക്കം പുലർത്തിയവറിലുമാണ് രോഗബാധ കണ്ടത്തിയതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗൺ നീട്ടുന്നതുമായ കാര്യത്തിൽ മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടില്ല. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ക് ഡൗൺ നീട്ടുമോയെന്നതിൽ ആരോഗ്യമന്ത്രിയുടെ മറുപടി.രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. ഇതുവരെ 1965 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 151 പേർക്ക് രോഗം ഭേദമായി.

ENGLISH SUMMARY: Health min­is­ter response about lock down

YOU MAY ALSO LIKE THIS VIDEO