കോയമ്പത്തൂരിലെ അവിനാശിയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ളവർ കേരളത്തിലെത്തിയാൽ എല്ലാ ചികിത്സയും സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കഴിഞ്ഞ മാസം 20 ന് അവിനാശി അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ തൃശൂർ സ്വദേശി ബിൻസിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവെച്ച് ആശങ്കയിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ. അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ബിൻസിക്ക് ഇതുവരെയും ഓർമ്മ തിരിച്ചു കിട്ടിയില്ല. യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചവിവരമൊന്നും ബിൻസി അറിഞ്ഞിട്ടില്ല. പലപ്പോഴും ബിൻസി ഞെട്ടിയുണരുമെന്നും മാതാപിതാക്കൾ പറഞ്ഞു.ഈ ഒരു സാഹചര്യത്തിൽ ബിൻസിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി നിന്ന് ഡിസ്ചാർജ് ചെയ്യാൻ അധികൃതർ നീക്കം നടത്തുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. അപകടത്തിപ്പെട്ടവരുടെ ചികിത്സ ചിലവ് വഹിക്കുന്നത് സർക്കാരാണ്.
ബിൻസി ഇതുവരെയും സാധാരണ ആരോഗ്യ നിലയിലേയ്ക്ക് തിരിച്ചു വന്നിട്ടില്ല. കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത നാട്ടിലെത്തിയാലുള്ള തുടർ ചികിത്സയെ കുറിച്ചുള്ള ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
ENGLISH SUMMARY: Health minister response about the treatment of injured people
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.