March 22, 2023 Wednesday

Related news

March 22, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 17, 2023
March 4, 2023
March 1, 2023
February 10, 2023
February 8, 2023

കേരളത്തിൽ പ്രദേശിക ലോക്ക്ഡൗണിനു സാധ്യതയെന്ന് ആരോഗ്യമന്ത്രി

Janayugom Webdesk
April 15, 2021 1:19 pm

സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ലോക്ക്ഡൗൺ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ വേണ്ടിവരും. എന്നാൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. 

ജനങ്ങളുടെ ജീവൻ മാത്രമല്ല, അവരുടെ ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ട്. ഇതിനാൽ സമ്പൂണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ വാക്‌സിൻ ക്ഷാമം സംസ്ഥാനത്തുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷം ഡോസ് വാക്‌സിൻ ചോദിച്ചിട്ട് പകുതി പോലും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

മെഗാ വാക്‌സിനേഷൻ മുഖേനെ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് കേരളം. ഇതിനിടെയാണ് വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും വക്‌സിൻ ക്ഷാമം തുടർന്നാണ് സംസ്ഥാനത്തിൻ്റെ മെഗാ വാക്‌സിനേഷൻ പദ്ധതി തകരും. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ വാക്‌സിൻ നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പല്ല സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
eng­lish summary;Health Min­is­ter says there is a pos­si­bil­i­ty of region­al lock­down in Kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.