കോവിഡ് മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കില്‍ തമ്മില്‍ തല്ലാം; ആരോഗ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on September 25, 2020, 1:56 pm

കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി അപകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ . പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റമാണ് ചെയ്യുന്നത് . കോവിഡ് മഹാമാരിയുടെ മുമ്പില്‍ പ്രതിഷേധങ്ങള്‍ക്ക് സ്ഥാനമില്ല. കോവിഡ് മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കില്‍ അന്ന് തമ്മില്‍ തല്ലാമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കുന്നത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തും. സംരങ്ങള്‍ വന്നപ്പോള്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി. വലിയ രോഗ വ്യാപനത്തിനും മരണങ്ങള്‍ക്കും ഇത് കാരണമാകും. 10 ലക്ഷത്തില്‍ 17 ആണ് കേരളത്തിലെ മരണ നിരക്ക്. കഠിന പ്രയത്നം കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാന്‍ ആയത്. ഇത് കൂട്ടരുത്. കോവിഡ് ബാധിതരുടെ എണ്ണം കൂടിയാല്‍ കിടക്കകള്‍ ഇല്ലാത്ത അവസരം വരും വെന്റിലേറ്റര്‍ ഓക്സിജന്‍ കിട്ടാതാവും .  കോവിഡ് പരിശോധനയ്ക്ക് പേര് മാറ്റി കൊടുക്കരുത്. രോഗം മറച്ചുവെക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: Health min­is­ter state­ment on  KSU pres­i­dent issue

You may also like this video: