നാണയം വിഴുങ്ങി ചി​കി​ത്സ ല​ഭി​ക്കാ​തെ കു​ട്ടി മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി

Web Desk

ആലുവ

Posted on August 02, 2020, 11:56 am

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചി​കി​ത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തന് ഉത്തരവിട്ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കു​ട്ടി​യു​ടെ മ​ര​ണം അ​ത്യ​ന്തം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​ന്ത്രി വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്ബ​തി​ക​ളു​ടെ മൂന്നുവയസുകാരനായ മ​ക​ന്‍ പൃ​ഥ്വി​രാ​ജാണ് നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. ആ​ലു​വ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും എ​റാ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കു​ഞ്ഞി​നെ എ​ത്തി​ച്ചു​വെ​ങ്കി​ലും ചികിത്സ നല്‍കാതെ മടക്കി അയക്കുകയായിരുന്നു.

ENGLISH SUMMARY:health min­is­ter take action against the death of 3 year old boy
You may also like this video