October 7, 2022 Friday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഡ്രെെ റൺ നടത്തും

Janayugom Webdesk
December 25, 2020 3:22 pm

കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താൻ ഡ്രെെ റൺ നടത്തും. ഗുജറാത്ത്, അസം, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് അടുത്ത ആഴ്ച ഡ്രൈ റൺ നടത്താൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് വാക്സിനേഷൻ മുന്നോടിയായി ലോകാരോഗ്യ സംഘടനയുടെയും, യുഎൻഡിപിയുടെയും സഹകരണത്തോടെയാണ് ഡ്രൈ റൺ നടക്കുക. വാക്സിനേഷന് ആരോഗ്യ മന്ത്രാലയം സമയക്രമം ഏർപ്പെടുത്തിയിരുന്നു. വാക്സിൻ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ, കുത്തിവെയ്പ്പ്, ശീതീകരണം, വാക്സിൻ സൂക്ഷിക്കുന്നതിനുള്ള മാനദണ്ഡം തുടങ്ങിയവ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാർഗരേഖ പുറത്തിറക്കിയിരുന്നു. ഇത് ഫലപ്രദമാണോ എന്ന് കണ്ടെത്താൻ വേണ്ടിയാണ് ഡ്രൈ റൺ നടത്തുക. ഡ്രൈ റൺ ഘട്ടത്തിൽ ഉണ്ടാകുന്ന പോരായ്മകൾ ആരോഗ്യമന്ത്രാലയം കൃത്യമായി നിരീക്ഷിക്കും.

Eng­lish sum­ma­ry: Health min­istry to con­duct dry run

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.