നിങ്ങൾ ഈ ശീലങ്ങൾ പതിവാക്കിയവരാണോ? എങ്കിൽ രോഗിയാവാൻ വേറൊന്നും വേണ്ട

Web Desk
Posted on September 07, 2020, 1:02 pm

ഓരോ മനുസ്യനും അവരവരുടെ ആരോഗ്യം വളരെ വലുതാണ്. ഓരോ പ്രഭാതത്തിലും ആരോഗ്യത്തോടെ ഉണരുന്നത് ഓരോരുത്തരുടെയും ഭാവിയുടെ തന്നെ ചവിട്ടു പടിയാണ്.

എന്നാൽ നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അത് ചിലപ്പോൾ നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ശീലങ്ങളാകാം. അവ എങ്ങനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് നോക്കാം…

1. ഇരുന്നു ജോലി ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് അവരുടെ ഇരിപ്പിന്റെ സ്ഥാനം. കൃത്യമായ പൊസിഷനിൽ അല്ല നിങ്ങളുടെ ഇരിപ്പ് എങ്കിൽ നിങ്ങൾ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ നട്ടെല്ല് ഒടിക്കുകയാണ്. നട്ടെല്ലിനുണ്ടാകുന്ന അത്തരം പ്രയാസം ശരീരത്തിന്റെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. അതിനാൽ നടു നിവർത്തി ഇരിക്കാൻ ശീലിക്കുക.

2. അധികമായി ടിവിയോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവർ 20 മിനിട്ട് ഇടവേളകളിൽ 20 സെക്കന്റ് നേരം കണ്ണിന് വിശ്രമം നൽകുക.

3. രുചികരമാണെങ്കിലും ജങ്ക് ഫുഡുകൾ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന ഒന്നാണ്. അധിക ഭാരം, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതരമായ അവസ്ഥകൾ എന്നിവയിലേക്ക് ഇത് നയിക്കുന്നു. അത് കൊണ്ട് തന്നെ അമിതമായ ജങ്ക് ഫുഡുകളുടെ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കുക.

4. അമിത സമ്മർദ്ദം ഒഴിവാക്കുക. അമിത സമ്മർദ്ദം അനുഭവിക്കുന്നവർ അവരുടെ സ്ട്രെസ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.

5. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. ലിവർ സിറോസിസിന് പ്രധാന കാരണം മദ്യമാണ്. ഇതിനുപുറമെ ഹൃദ്രോഗം, വിഷാദം, സന്ധിവാതം, കാൻസർ, നാഡി ക്ഷതം എന്നിവയും അമിതമായ മദ്യപാനത്തിന്റെ ഫലമായി ഉണ്ടാകുന്നു. അത് പോലെ തന്നെയാണ് പുകവലി. അർബുദത്തിനും കാരണമാകുന്ന അനാരോഗ്യകരമായ ശീലമാണ് പുകവലി.

6. നിങ്ങളുടെ പ്രഭാത ഭക്ഷണം മാറ്റിവയ്ക്കാതിരിക്കുക.

7. മതിയായ ഉറക്കം നേടാത്തതോ ഉറക്കമില്ലായ്മയോ നിങ്ങളിൽ ക്ഷീണം, ഫോക്കസ് നഷ്ടപ്പെടൽ, കോപം, വിഷാദം, മാനസിക നിലയിലെ മാറ്റം, മെറ്റബോളിസം തകരാർ എന്നിവയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

8. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ഇത് ക്ഷീണം, വരണ്ട ചർമ്മം, ശ്രദ്ധക്കുറവ്, ഉൽപാദനക്ഷമത എന്നിവയ്ക്ക് വഴിവയ്ക്കുന്നു. അതിനാൽ വെള്ളം ധാരാളം കുടിക്കുക.

Eng­lish sum­ma­ry; health tips

You may also like this video;