Web Desk

തെലങ്കാന

January 20, 2021, 4:32 pm

കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകൻ മരിച്ചു

Janayugom Online

കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകൻ മരിച്ചു. തെലങ്കാനയിലാണ് സംഭവം നടന്നത്. വാക്സിൻ സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചത്. 42 വയസുകാരനായ ആരോഗ്യപ്രവര്‍ത്തകനാണ് നെഞ്ചുവേദനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തിന് കുത്തിവെയ്പ്പുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെയാണ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് 42 കാരൻ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മരണത്തിന് കോവിഡ് വാക്സിൻ കുത്തിവെയ്പ്പുമായി യാതൊരു ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. കുത്തിവെയ്പ്പിന് ശേഷമുളള പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ രൂപം നല്‍കിയ ജില്ലാ കമ്മിറ്റി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ENGLISH SUMMARY: HEALTH WORKER DIED AFTER RECEIVED COVID VACCINE

YOU MAY ALSO LIKE THIS VIDEO