ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തകർക്ക് മടങ്ങിപ്പോകാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ആരോഗ്യപ്രവർത്തകരെ തിരികെ കൊണ്ടുപോകാനുള്ള അനുമതിക്കായി ഗൾഫ് രാജ്യങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അവധിയിൽ ഉളളവർക്ക് തങ്ങൾ ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് മടങ്ങിപ്പോകാൻ തയാറെടുപ്പുകൾ നടത്താം. ഇവരെ മടക്കിക്കൊണ്ടുപോകുന്നതിന് അതാത് രാജ്യങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. മടങ്ങാനാഗ്രഹിക്കുന്നവർ ജോലി ചെയ്യുന്ന ആശുപത്രികളുമായി ബന്ധപ്പെടണം. ആ ആശുപത്രികൾ കേന്ദ്രത്തെ ബന്ധപ്പെടുമെന്നും അതാത് രാജ്യങ്ങളായിരിക്കും ഇവരെ മടക്കിക്കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
വിവിധ രാജ്യങ്ങളിലേക്ക് പ്രവാസികളെ കൊണ്ടുവരാനായി പോകുന്ന എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പകരം ഗള്‍ഫ് രാജ്യങ്ങളുടെ വിമാനങ്ങളിലായിരിക്കും ഇവരെ മടക്കിക്കൊണ്ടുപോകുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാന സർവീസ് നിർത്തലാക്കിയതോടെയാണ് വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ആരോഗ്യ പ്രവർത്തകർക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയായത്. മിക്കവരുടെയും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ടായി. രാജ്യത്ത് കേരളത്തില്‍ നിന്നാണ് കൂടുതല്‍ ആരോഗ്യപ്രവർത്തകര്‍ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. നിരവധി ആരോഗ്യ പ്രവർത്തകരാണ് സൗദി, ബഹ്റിൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്ക് പോകാനിരിക്കുന്നത്.
English Summary: health workers allowed to return to Gulf countries
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.