കോവിഡ് പരിശോധനയ്ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിഞ്ഞോടിച്ച് ജനക്കൂട്ടം

Web Desk

ഇന്‍ഡോര്‍

Posted on April 03, 2020, 9:27 am

കോവിഡ് പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ധരിച്ചെത്തിയ രണ്ടു പേര്‍ക്ക് പിറകെ നൂറുകണക്കിനു വരുന്ന ജനക്കൂട്ടം കല്ലും മറ്റു വസ്തുക്കളും എടുത്തെറിഞ്ഞ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഇവരെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇന്‍ഡോറിനടുത്തുള്ള രാണിപുരിയിലും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേര ഇത്തരത്തിലുള്ള ആക്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇപ്പോള്‍ അക്രമം നടന്ന ഇന്‍ഡോറില്‍ നിന്ന് രണ്ട് പോസിറ്റീവ് കേസുകള്‍ ഇവിടുത്തെ ടാറ്റ് പാട്ടി ബക്കല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 54 കുടുംബങ്ങള്‍ ഐസൊലേഷനില്‍ കഴിയുന്നുമുണ്ട്. മധ്യപ്രദേശിലെ 76 ശതമാനം കോവിഡ് പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്‍ഡോറില്‍ നിന്നാണ്.

Eng­lish Sum­ma­ry: health work­ers attacked in indore

You may also like this video