Web Desk

കൊച്ചി

July 11, 2020, 5:24 pm

തീരദേശ മേഖലകളില്‍ കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്

Janayugom Online

സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതിനെ തുടര്‍ന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. എറണാകുളത്തെ ആലുവയിലും പരിസര പ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കാൻ സര്‍ക്കാര്‍ തയാറാക്കുന്നത്.

രോഗവ്യാപനത്തെ തടയുന്നതിന്റെ മുൻ കരുതല്‍ എനാനോണം കോഴിക്കോട് ജില്ലയിലെ എല്ലാ ഹാര്‍ബറുകളും നാളെ അടയ്ക്കും. രോഗവ്യാപനം കൂടുതലെന്ന് കണ്ടെത്തിയ ക്ലസ്റ്ററുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുളള മുൻകരുതല്‍ സ്വീകരിക്കുകയാണ് ആരോഗ്യവകുപ്പ്.

ENGLISH SUMMARY: HEALTH WORKERS OBSERVES SEA SHORE AREA

YOU MAY ALSO LIKE THIS VIDEO