കോഴിക്കോട് 118 ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ്

118 Health workers tested Negative.
Web Desk

കോഴിക്കോട്

Posted on June 06, 2020, 9:10 am

കോഴിക്കോട് മണിയൂർ സ്വദേശിയായ ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്.118 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട്  മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ ഉൾപ്പടെ 120 പേരുടെ സ്രവം ആണ് പരിശോധനയ്ക്ക് അയച്ചത്. രണ്ട് പേരുടെ പരിശോധന ഫലം ലഭിക്കാൻ ഉണ്ട്.

ജില്ലയിലെ മാവൂര്‍ പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ഇവരില്‍ ഒരാള്‍ക്ക് പഞ്ചായത്തിലെ നിരവധി പേരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നുമാണ് പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.

 

Eng­lish sum­ma­ry: 118 Health work­ers test­ed Neg­a­tive.

You may also like this video: