ശാസ്താംകോട്ട
June 7, 2020 2:52 pm
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ആരോഗ്യ പ്രവർത്തകരെയാണ് ആദരിച്ചത്. ലൈബ്രറി കൗൺസിൽ മുൻ ജില്ലാ പ്രസിഡൻ്റ് ഡോ പി കെ ഗോപൻ ഉത്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിതാ പ്രസാദ് അധ്യക്ഷയായിരുന്നു. താലൂക്ക് സെക്രട്ടറി എസ് ശശികുമാർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്കരയിൽ ഹുസൈൻ, അംബികാദേവി പിള്ള, എ സുമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ്യ, ഷീജാ ബീഗം, മെഡിക്കൽ ഓഫീസർ ഡോ എം കെ വിമല, അസി സർജൻ ഡോ ഷൈല മാത്യൂ, ഡോ ബിനോയ് വർഗ്ഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ മന്നൻ പിള്ള, സ്റ്റാഫ് സെക്രട്ടറി ജെസ് ലി, ലൈബ്രറി കൗൺസിൽ അംഗങ്ങളായ ബി ബിനീഷ്, മനു വി കുറുപ്പ് , സി മോഹനൻ എന്നിവർ സംസാരിച്ചു.
English summary: Health workers were honored by library council.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.