Thursday
21 Feb 2019

ചില്ലറ ഗുണങ്ങളല്ല വഴുതനങ്ങക്കുള്ളത്

By: Web Desk | Wednesday 27 June 2018 5:19 PM IST

പച്ചക്കറിയുടെ രാജാവായിട്ടും വഴുതനങ്ങക്കെന്നും അവഗണന മാത്രം. ആര്‍ക്കും വഴുതനങ്ങ വേണ്ട. വയലറ്റ്, പച്ച, വെള്ള എന്നീ നിറങ്ങളില്‍ നീളത്തിലും ഉരുണ്ടും കാണപ്പെടാറുള്ള ഈ വിഭവത്തിന് ഇന്ന് ഡിമാന്‍ഡ് കുറവാണ്. വഴുതനങ്ങ നിരവധി ഗുണങ്ങളുടെ കലവറയാണ്. ശരീര ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സംരക്ഷണമേകുന്ന വഴുതനങ്ങയെ നാം അടുത്തറിയെണ്ടത് അനുയോജ്യമാണ്.

വഴുതനങ്ങയുടെ ഗുണങ്ങള്‍ നോക്കാം

ദഹനത്തെ സഹായിക്കുന്നു

വഴുതനങ്ങയില്‍ വന്‍തോതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ഘടകങ്ങള്‍ ദഹനത്തെ സഹായിക്കുന്നു. ഇത്തരം ഫൈബര്‍ ഉദരാരോഗ്യത്തിന് അനിവാര്യമാണ്.

അര്‍ബുദം തടയും

വഴുതനങ്ങയിലെ നാരുകള്‍ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നതില്‍ സഹായിക്കുന്നുണ്ട്. ഇത് മലാശയ അര്‍ബുദത്തെ തടയാന്‍ സഹായിക്കുന്നു. വഴുതനങ്ങയിലെ നിരോക്‌സീകാരികളായ ഘടകങ്ങള്‍ അര്‍ബുദ സാധ്യത കുറയ്ക്കുന്നുണ്ട്.

അണുബാധ തടയുന്നു

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് വഴുതനങ്ങ, ഇത് അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. അതുപോലെ പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് പകരമായുള്ള പ്രകൃതി ദത്ത മാര്‍ഗങ്ങള്‍ തേടുകയാണെങ്കില്‍ വഴുതനങ്ങ ഏറ്റവും ഉത്തമമാണ്. കാരണം, വഴുതനങ്ങയില്‍ നിക്കോട്ടിന്‍റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നതിലൂടെ മുടിയിലെ ജലാംശം നിലനിര്‍ത്താനും  സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നു

വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ ധാരാളം നാരുകള്‍ ഉള്ളതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടന്ന് വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഈ ഫൈബറിന് സാധിക്കും. ഇത് മൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സാധിക്കും.

വിളര്‍ച്ച തടയുന്നു

ശരീരത്തില്‍ വിളര്‍ച്ചയുണ്ടാവാന്‍ ധാരാളം കാരണമുണ്ട്. തലവേദന, ക്ഷീണം, തളര്‍ച്ച, വിഷാദം ഇവയെല്ലാം വിളര്‍ച്ച ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇരുമ്പിന്‍റെ അംശം ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നതാണ്. വഴുതനങ്ങയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം ധാരാളമായുണ്ട് . അരുണ രക്താണുക്കള്‍ക്കളെ ഉദ്ദീപിപ്പിക്കാന്‍ കോപ്പറും വഴുതനങ്ങയില്‍ ഉണ്ട്. ക്ഷീണവും വിളര്‍ച്ചയും സമ്മര്‍ദ്ദവും അകറ്റാന്‍ വഴുതനങ്ങ ശീലമാക്കിയാല്‍ മതി

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

ശരീരത്തിലെ ബാലന്‍സ് നിലനിര്‍ത്താന്‍ വഴുതനങ്ങയിലടങ്ങിയ പ്രധാന ധാതുവായ പൊട്ടാസ്യത്തിനു സാധിക്കുന്നു. സോഡിയത്തിന്‍റെ ഫലത്തെ നിര്‍വീര്യമാക്കുക വഴിയാണ് ഇത് സാധ്യമാകുന്നത്.

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുക

ഭക്ഷണ പ്രിയരായവരെല്ലാം ഏറെ ആകുലരാകുന്ന ഒരു രോഗമാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തെ ചെറുക്കാന്‍ വഴുതനങ്ങ സഹായിക്കുന്നു. കുറഞ്ഞ അളവിലെ അന്നജവും കൂടിയ അളവില്‍ ഫൈബറും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഇത്. വഴുതനങ്ങയിലെ നാരുകള്‍, ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസിന്‍റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

വഴുതനങ്ങയിലടങ്ങിയ ക്ലോറോജനിക് ആസിഡ് ശക്തിയേറിയ ആന്റി ഓക്‌സിഡന്റ് ഏജന്റായി പ്രവര്‍ത്തിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

ഓര്‍മശക്തിക്ക്

തലച്ചോറിലെ കോശസ്തരങ്ങളെ സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്താനും ഇവ സഹായക്കുന്നുണ്ട്. വൃക്കയിലെ കല്ലുകള്‍ ആദ്യ ഘട്ടം തന്നെ നീക്കം ചെയുക, ആസ്ത്മ, ദന്ത സംബന്ധമായ പ്രശ്‌നങ്ങള്‍, ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ എന്നിവയ്ക്കും പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു. ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ കോശങ്ങളുടെ നാശം പ്രതിരോധിക്കാന്‍ വഴുതനങ്ങ നല്ല രീതിയയില്‍ സഹായിക്കും.

വഴുതനങ്ങ സൗന്ദര്യത്തിന്

ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല വഴുതനങ്ങയ്ക്ക് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാന്‍ കഴിയും.  ധാതുക്കളും വിറ്റാമിനുകളും, നാരുകളും ധാരാളം അടങ്ങിയിട്ടുളളതുകൊണ്ട്  ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കുന്നു.  വഴുതനങ്ങയില്‍ വെള്ളത്തിന്‍റെ അളവ് കൂടുതലാണ് ശരീരത്തെയും ചര്‍മ്മത്തെയും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ധാതുക്കളും വിറ്റാമിനുകളും വ്യക്തമായതും ലളിതവുമായ ഒരു ടോണ്‍ നല്‍കുന്നു. ഭക്ഷണത്തില്‍ ഈ അത്ഭുതകരമായ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക, ചര്‍മ്മത്തെ എപ്പോഴും മൃദുലവും തിളക്കവുമാക്കുക. പ്രത്യേകിച്ച് ശൈത്യകാലത്ത്. തണുത്ത കാലാവസ്ഥ കാരണം ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം ഉണക്കി, വരണ്ടതും ചൊറിച്ചും ഉണ്ടാക്കുന്നു. വിഷമിക്കേണ്ട, വഴുതന നിങ്ങളെ സഹായിക്കും.

നല്ലമുടിക്ക് വഴുതനങ്ങ 

നിങ്ങളുടെ മുടി ദൃഢമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ തലയോട്ടി ആരോഗ്യത്തോടെ സൂക്ഷിക്കുക. ഹെയര്‍ ഗ്രോത്തിനെ പ്രോത്സാഹിപ്പിക്കുന്നു.