കേരളത്തില്‍ ഒരുവര്‍ഷം ഹൃദയാഘാതത്തിന് ഇര യാകുന്നത് 1 .75 ലക്ഷം 38000 പേര്‍ മരണത്തിന് കീഴടങ്ങി

Web Desk
Posted on May 27, 2019, 5:32 pm

കൊച്ചി: കേരളത്തിൽ ഒരുവർഷം ഹൃദയാഘാതത്തിന് ഇരയാകുന്നത് 1 .75 ലക്ഷം ആളുകളാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. അനില്‍കുമാര്‍ പറയുന്നു .ഇതിൽ 38000 പേർ മരണത്തിന് കീഴടങ്ങി. നാലുശതമാനം പേരാവട്ടെ നാൽപ്പതു വയസിനു താഴെ പ്രായമുള്ളവരാണ്. 40 മുതൽ 50 വയസുവരെ പ്രായമുള്ളവരാണ് ഹൃദയാഘാതം വരുന്നവരിൽ ഭൂരിഭാഗം പേരും. ദേശീയ ശരാ ശരിയിൽ ഈ പ്രായം 60 മുതൽ എഴുപതുവരെയാണ്. പ്രതിദിനം 500 മുതൽ 300 വരെയുള്ള ആളുകൾക്ക് ഹൃദയാഘാതം വരുന്നുവെന്നും കണക്കുകൾ പറയുന്നു.

കേരളത്തിലെ 70 ശതമാനം വരുന്ന രോഗികൾക്ക് 30 മിനിറ്റുള്ളിൽ എത്താൻ കഴിയുന്ന കാത് ലാബ് സൗകര്യം സംസ്ഥാനത്തുണ്ടെന്നും പഠനത്തിൽ തെളിയുന്നു. 95 സ്വകാര്യ ആശുപത്രികളിലും 10 സർക്കാർ ആശുപത്രികളിലും ആഞ്ചിയോപ്ലാസ്റ്റിഅടക്കമുള്ള സൗകര്യം ലഭ്യമാണ്. ഇത്രയും ചികിത്സ ലഭ്യമായിട്ടും രോഗിയെ രക്ഷപെടുത്താൻ തടസ്സമാവുന്നത് രോഗിയിൽ ഉണ്ടാവുന്ന സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളാണ്. രക്തസമ്മർദ്ധം താണുപോകുന്നതും പലപ്പോഴും പ്രശ്നങ്ങൾക്ക്‌ കാരണ മാവുന്നുണ്ടെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. രാജശേഖര്‍ വര്‍മ പറയുന്നു.

ഇത്തരം സങ്കീര്‍ണവും മാരകവുമായ ഹൃദ്രോഗ ചികിത്സകള്‍ക്ക് കോംപ്ലക്‌സ് ഹൈറിസ്‌ക് ഇന്‍ഡിക്കേറ്റഡ് പ്രോസിഡ്യേഴ്‌സ് (CHIP) സെന്റര്‍ ഫലപ്രദമാണ് . 103 വയസുള്ള രോഗിയിൽ ധമനികളിലെ തടസ്സം നീക്കം ചെയ്തു രണ്ടുവർഷം രോഗി ജീവിച്ചിരുന്ന ചരിത്രമുണ്ട് . ഉയര്‍ന്ന യോഗ്യതയുള്ള കാര്യക്ഷമരും വിദഗ്ധരുമായ ഇന്റര്‍വെന്‍ഷണലിസ്റ്റുകളും അതീവ സങ്കീര്‍ണമായ ഹൃദ്രോഗവുമായി എത്തുന്ന രോഗികളെ ശസ്ത്രക്രിയ നടത്താതെയുള്ള ഇന്റര്‍വെന്‍ഷണല്‍ പ്രക്രിയകളില്‍ ഹൈറിസ്‌ക് പ്രക്രിയകള്‍ ഇന്ന് അനിവാര്യമാണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഒന്നില്‍ കൂടുതല്‍ രക്തക്കുഴലുകളില്‍ ആഞ്ജിയോപ്ലാസ്റ്റി, പൂര്‍ണമായും ബ്ലോക്കുള്ള രക്തക്കുഴലുകളിലെ ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രിക്രിയ നടത്താന്‍ കഴിയാത്ത രോഗികളില്‍ നടത്തുന്ന ആഞ്ജിയോപ്ലാസ്റ്റികള്‍ തുടങ്ങി സങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ ഇപ്പോൾ എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ദിനംപ്രതി നടക്കുന്നുണ്ട്. വൃക്ക, കരള്‍, ശ്വാസകോശ രോഗികളെ കാര്‍ഡിയാക് ഇന്റര്‍വെന്‍ഷനുകള്‍ക്ക് പരിസര പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിന്നും മിഡ്ല്‍ ഈസ്റ്റില്‍ നിന്നും ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് റഫര്‍ ചെയ്യപ്പെടുന്നുണ്ട്. ഹൈറിസ്‌ക് പ്രക്രിയകള്‍ക്ക് വളരെ കാര്യക്ഷമതയും വൈദഗ്ധ്യവുമുള്ള ഇന്റര്‍വെന്‍ഷണലിസ്റ്റുകളും അവരെ സഹായിക്കാന്‍ മറ്റ് വിഭാഗങ്ങളിലെ മെഡിക്കല്‍ സംഘവും അനിവാര്യമാണെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. രാജശേഖര്‍ വര്‍മ പറഞ്ഞു. ഇതിന് പുറമേ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ ആവശ്യമായ വെന്റിലേഷന്‍, ബലൂണ്‍ സപ്പോര്‍ട്ട്, എക്‌സ്ട്ര കോര്‍പ്പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേറ്റര്‍ തുടങ്ങി അത്യന്താധുനിക കാര്‍ഡിയോ പള്‍മണറി സപ്പോര്‍ട്ട് ഡിവൈസുകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ തന്നെ ചിപ്പ് വിദഗ്ധരില്‍ ഒരാളായ ഡോ. രാജശേഖര്‍ വര്‍മയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചിപ്പ് സെന്ററിന് നേതൃത്വം നല്‍കുന്നത്. അതീവ സങ്കീര്‍ണമായ ആഞ്ജിയോപ്ലാസ്റ്റികളില്‍ ജപ്പാനിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിരക്കിന് സമമായി 91% വിജയം കൈവരിച്ചിട്ടുള്ള ചിപ്പ് വിദഗ്ധനാണ് ഡോ. രാജശേഖര്‍ വര്‍മ. കൊറോണറി ആര്‍ട്ടറിയിലെ സമ്പൂര്‍ണ തടസം നീക്കം ചെയ്യല്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ നടത്തിയിട്ടുള്ള അതിസങ്കീര്‍ണ ആഞ്ജിയോപ്ലാസ്റ്റികളുടെ വിജയം ഇതിന് സാക്ഷ്യമാണ്. ചിപ്പ് പ്രക്രിയകളുടെ വിജയത്തിന് ഹൃദ്രോഗ വിഭാഗത്തിന്റെ പൂര്‍ണമായ ഇടപെടല്‍ അനിവാര്യമാണ്. ഈയിടെ ഇടത് വാല്‍വില്‍ ഗുരുതരമായ ബ്ലോക്കുണ്ടായിരുന്ന 82 കാരനില്‍ നടത്തിയ ടാവി പ്രക്രിയയുടെ വിജയം ഇതിന് ഉദാഹരണമാണ്. ഘടനാപരമായ ഹൃദ്രോഗങ്ങള്‍ക്കായി പൂര്‍ണസമയ കണ്‍സള്‍ട്ടന്റിന് പുറമേ ഇംപെല്ല, എല്‍വി അസിസ്റ്റ് ഡിവൈസുകള്‍ പോലുള്ള ആധുനിക ഉപകരണങ്ങളുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ചിപ്പ് പ്രോഗ്രാം വിപുലീകരിക്കുകയാണ്.