മാന്നാര്‍: മലകയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഭക്തൻ മരിച്ചു. പരുമല വാലുപറമ്പില്‍ പരേതനായ ചന്ദ്രന്‍ നായരുടെയും മണിയമ്മയുടെയും മകന്‍ വി സി അനീഷ് (35) ആണ് ശബരിമല ദര്‍ശനത്തിനായി മല കയറുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചത്. സുഹൃത്തുക്കളുമായി മല കയറുന്നതിനിടെ വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. ഭാര്യ : പിങ്കി. മകള്‍ : (രണ്ടുമാസം പ്രായമായ പെണ്‍കുട്ടി). സംസ്‌ക്കാരം ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍ : സതീഷ്, അമ്പിളി