October 1, 2022 Saturday

Related news

September 29, 2022
September 29, 2022
September 28, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022

കോവിഡ് കാലത്ത് ഹൃദയ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം!

ഡോ. രാജലക്ഷ്മി
സീനിയര്‍ കണ്‍സള്‍ട്ടറ്റ് , കാര്‍ഡിയോളജി
September 27, 2020 4:42 pm

ഡോ. രാജലക്ഷ്മി

സെപ്റ്റമ്പർ 29, മറ്റൊരു ലോക ഹൃദയദിനം കൂടി വന്ന് ചേർന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്രാവശ്യത്തെ ലോക ഹൃദയദിനം. മുമ്പെങ്ങും നാം കണ്ടിട്ടില്ലാത്ത നമ്മുടെ ചിന്തകളിൽ പോലും കടന്ന് വന്നിട്ടില്ലാത്ത ഒരു സമയത്തിലൂടെയാണ് ലോകം കടന്ന് പോകുന്നത്. കോവിഡ് 19 എന്ന മഹാമാരി നമ്മുടെയെല്ലാം ജീവിതത്തെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൃദയ സംരക്ഷണത്തിനായി എന്തെങ്കിലും അറിയാനോ ശ്രദ്ധിക്കാനോ ഉണ്ടോയെന്ന് നോക്കാം.

നമുക്കേവർക്കുമറിയാം ഹൃദ്രോഗം നമ്പർ. 1 കൊലയാളിയാണെന്നും അതിൽ 80 ശതമാനത്തിലേറെ തടയാനാവുന്നതാണെന്നും. ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നി നിയന്ത്രിക്കുകയും പുകവലി ഉപേക്ഷിക്കുകയും ജീവിതശൈലിയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുകയുെ ചെയ്യുന്നത് നല്ലൊരു പരിധി വരെ ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നാൽ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം എന്നിവയാണ്.

ഈ കാലഘട്ടത്തിൽ ധാരാളംപേർ വീട്ടിൽ നിന്നും ജോലിയിലേർപ്പെടാൻ നിർബന്ധിതരായിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരവരുടെ ദൈനംദിന ചിട്ടകൾ മാറി — അമിതമായ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ്, കൃത്യമായ പരിശോധനകൾ ഇല്ലാത് മൂലം മരുന്നുകൾ കഴിക്കുന്നത് പോലും മുടങ്ങിപ്പോകുന്നതായും കാണുന്നുണ്ട്. ആഗോള മഹാമാരിയായ കോവിഡ് 19 ന്റെ ഈ കാലഘട്ടത്തിൽ ഹൃദ് രോഗികൾക്ക് പല രീതിയിലുള്ള പ്രശ്നങ്ങൾ വരുവാൻ സാധ്യതയുണ്ട്

1.കോവിഡ് 19 രോഗം ഹൃദ്രോഗമുള്ളവരെ ബാധിച്ചാൽ രോഗത്തിന്റെ കാഠിന്യം സങ്കീർണമാകാനുള്ള സാധ്യത കൂടുതലാണ്.
2.കോവിഡ് ഭീതി മൂലം ഹൃദ്രോഗികൾ അവരുടെ തുടർ ചികിത്സയ്ക്ക് ഡോക്ടറെ കാണുവാനും വൈദ്യസഹായത്തിനായി ആശുപത്രി സന്ദർശനത്തിനും മടിക്കുന്നു.

ഇത്തവണ ലോക ഹൃദയദിനത്തിൽ ലോക ഹൃദയസംഘടന ആഹ്വാനം ചെയ്തിരിക്കുന്ന വാക്യമിതാണ് ‘ഹൃദ്രോഗത്തെ മറികടക്കാൻ നിങ്ങളുടെ ഹൃദയം ഉപേക്ഷിക്കുക’. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും രോഗികൾക്കും സഹപ്രവർത്തകർക്കും ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചും കൃത്യമായ വ്യായാമത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക.

ചികിത്സയിലുള്ളവർ കൃത്യമായി മരുന്നുകൾ തുടരുക. എന്നിരുന്നാലും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവർ പരിശോധനയും ചികിത്സയും സമയാസമയത്ത് തന്നെ എടുക്കേണ്ടതാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ മടിക്കാതെ വൈദ്യസഹായം വൈദ്യസഹായം ആവശ്യപ്പെട്ടാൽ ഒരു തടസ്സവുമില്ലാതെ നിങ്ങൾക്ക് അത് ലഭിക്കും. ഹൃദ്രോഗത്തെ ചെറുക്കാൻ നിങ്ങൾ നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക. ഈ വർഷത്തെ ലോക ഹൃദയ സംഘടനയുടെ ആഹ്വാനം നമുക്ക് അന്വർത്ഥമാക്കാം.
Eng­lish sum­ma­ry: Heart pro­tec­tion in covid period
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.