ട്രാഫിക്ക് സിനിമ ജീവിതത്തിലും

Web Desk
Posted on October 15, 2017, 8:21 pm

ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി ഫോര്‍ട്ടിസ് എസ്‌കോര്‍ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ അമ്പത് വയസ്സുകാരനില്‍ ഹൃദയം മാറ്റിവച്ചാണ് ഡോക്ടര്‍മാര്‍ ഈ ദൗത്യം ഏറ്റെടുത്തത്.  എറ്റേണല്‍ ഹാര്‍ട് കെയര്‍ സെന്റര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തൊന്നുകാരന്റെ ഹൃദയമാണ് അമ്പതു വയസ്സുകാരന് ദാനം ചെയ്തത്.

എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ശനിയാഴ്ച 2.40 നാണ്‌ ഹൃദയം എത്തിച്ചത്‌. 21.3 കിമീ ദൂരം 30 മിനിറ്റുകൊണ്ട് സഞ്ചരിച്ചാണ് ഹൃദയം സുരക്ഷിതമായി എത്തിച്ചത്. അമ്പതു വയസ്സുള്ള സ്വീകര്‍ത്താവ് കാര്‍ഡിയാക് ഇസ്‌കീമിയ രോഗം ബാധിതനായിരുന്നു. ഹൃദയപേശികളിലേക്ക് രക്തവും ഓക്‌സിജനും ഹൃദയധമനികള്‍ തടയുന്നതാണ് ഈ രോഗത്തിനു നയിക്കുന്നത്. ഇത് ക്രമേണ ആഞ്ചിനാ പെക്ടോറിയസ് എന്ന രോഗത്തിനു കാരണമാകുന്നു.  സ്വീകര്‍ത്താവ് 2008 ലും 2010 ലും സ്‌റ്റെന്റിങിന് വിധേയനായിരുന്നു. ഇദ്ദേഹത്തിന് 2016 ല്‍ ഐസിഡി (ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡെഫിബ്രില്ലേറ്റര്‍), പേസ് മേക്കര്‍ ചെയ്തിട്ടുണ്ട്.  ഇത്തരം കേസുകളില്‍ ദാതാക്കളുടെ കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്ന് നല്ല സംഭാവനയാണ് നല്‍കുന്നതെന്ന് ഡോ. കൗസര്‍ അലി ഷാ പറഞ്ഞു. വിജയകരമായ എട്ട് ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതുവരെ എഫ്ഇഎച്ച്‌ഐയില്‍ നടന്നിട്ടുണ്ട്.