അറബിക്കടലിൽ പതിവിലുമധികം ചൂട് ; ന്യൂന മർദ്ദത്തിന് സാധ്യത: മുന്നറിയിപ്പ്

Web Desk
Posted on November 12, 2019, 10:01 am

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലുമധികം ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

എന്നാൽ അറബിക്കടലിൽ രൂപപ്പെടുന്ന രണ്ടാം ന്യൂനമർദ്ദത്തിന്റെ ഫലങ്ങൾ കേരളത്തിൽ ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു ജില്ലകളിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല്.