29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

ഉഷ്ണതരംഗം: എസി വില്പനയില്‍ വന്‍ വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
May 24, 2022 9:53 pm

താപനിലയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതോടെ ഇന്ത്യയില്‍ ആഡംബരത്തേക്കാള്‍ കൂതല്‍ എയര്‍ കണ്ടീഷണറുകള്‍ അവശ്യവസ്തുവായി മാറിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി അടക്കമുള്ള മേഖലകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ തീവ്ര ഉഷ്ണ തരംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ എസി വാങ്ങുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ബിഎന്‍പി പാരിബാസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

2025 ഓടെ ഇന്ത്യയുടെ എസി വ്യാപാരം പ്രതിവര്‍ഷം 10 ദശലക്ഷമായി ഉയരുമെന്നും ബിഎന്‍പി പാരിബാസ് പറയുന്നു.
2020ല്‍ രാജ്യത്തെ എട്ട് ശതമാനം കുടുംബങ്ങളിലാണ് എസി ഉണ്ടായിരുന്നത്. ഏഴ് ദശലക്ഷം എസികളാണ് ആ വര്‍ഷം വിറ്റഴിച്ചത്. 2021ല്‍ 5.2 ദശലക്ഷം ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലിത് 6.5 ദശലക്ഷമായി ഉയരുമെന്നാണ് ബിഎന്‍പിയുടെ കണക്കുകൂട്ടല്‍. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 10 ദശലക്ഷത്തിലെത്തുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 

Eng­lish Summary:Heat wave: Big increase in AC sales
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.