വടക്കേ ഇന്ത്യയില്‍ പലയിടത്തും ഊഷ്ണ തരംഗം രൂക്ഷമാകുന്നു. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത രണ്ട് ദിവസത്തേയ്ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ഛഢീഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച മഹാരാഷ്ട്രയിലെ സോനേഗാവിലാണ് കൂടുതല്‍ ചൂട് റിപ്പോര്‍ട്ട് ചെയ്തത്. 46.2 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, തെലങ്കാന, തുടങ്ങിയ ഇടങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.