രാജ്യത്ത് തീവ്ര ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം

Web Desk
Posted on May 18, 2019, 2:35 pm

പൂനെ: ഇന്ത്യയില്‍ 2020 ഓടെ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി (ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ് ചൂട് ഇനിയും കൂടുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

മണ്ണിന്‍റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും ഉഷ്ണതരംഗത്തിന്റെ തീവ്രത കൂടുന്നതിന് കാരണമാകും. 2020 മുതല്‍ 2064 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും. പ്രശസ്ത ഇന്റര്‍നാഷണല്‍ ജേണലായ ക്ലൈമറ്റ് ഡൈനാമിക്‌സിലാണ് ‘ഫ്യൂച്ചര്‍ പ്രൊജക്ഷന്‍സ് ഓഫ് ഹീറ്റ് വേവ്‌സ് ഓവര്‍ ഇന്ത്യ ഫ്രം സിഎംഐപി5 മൊഡ്യൂള്‍സ്’ എന്ന് പേരുനല്‍കിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.

ഉഷ്ണതരംഗത്തിന്‍റെ ആവൃത്തിയും വ്യാപ്തിയും വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും എല്‍ നിനോ പ്രതിഭാസത്തിന്‍റെ ഭാഗമായി പസഫിക് സമുദ്രത്തിലുണ്ടാകുന്ന ചൂട് മൂലം ഇന്ത്യയില്‍ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു. 1961- 2005 കാലഘട്ടത്തില്‍ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലും തെക്ക്കിഴക്കന്‍ മേഖലകളിലും 5 മുതല്‍ 7 ദിവസം വരെ നീണ്ടുനിന്ന ഉഷ്ണതരംഗം ഉണ്ടായിട്ടുണ്ട്. 2020ല്‍ സംഭവിക്കുന്ന ഉഷ്ണതരംഗം 12 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുമെന്നാണ് കണ്ടെത്തല്‍.

You May Also Like This: