സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 4:48 pm

കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുളളതിനാല്‍ ജൂലെെ 2 മുതല്‍ 5 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലെെ 2 ന് കോഴിക്കാട്, കണ്ണൂര്‍, കാസര്‍കോട്; 3ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്; 4ന് കണ്ണൂർ, കാസർകോട്; 5ന് കാസർകോട് ജില്ലകളിലാണു ജാഗ്രതാസന്ദേശം പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY: HEAVY RAIN IN KERALA; YELLOW ALERT IN FIVE DISTRICTS

YOU MAY ALSO LIKE THIS VIDEO