മൂന്നാറിൽ സീസണിൽ ആദ്യമായി ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി. മൂന്നാർ ടൗൺ, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്.
സെവൻമല, നല്ലതണ്ണി, സൈലന്റ്വാലിയിൽ രണ്ടും, മാട്ടുപ്പട്ടി, കുണ്ടള എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില. താപനില പൂജ്യത്തിലെത്തിയതോടെ കന്നിമല, ലക്ഷ്മി, മൂന്നാർ ടൗൺ, എല്ലപ്പെട്ടി എന്നിവിടങ്ങളിൽ ശനിയാഴ്ച വെളുപ്പിന് മഞ്ഞുവീഴ്ചയുണ്ടായി. പുൽമേടുകളിൽ മഞ്ഞുവീണുകിടന്നു.
താപനില വരുംദിവസങ്ങളിൽ മൈനസിലെത്താനാണ് സാധ്യത. 2019ൽ ജനുവരി ഒന്നുമുതൽ 11 വരെ തുടർച്ചയായി മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനില മൈനസ് നാലുവരെയെത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ വരവും വർധിച്ചു.
English summary ; heavy cold in munnar
you may also like this video…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.