സന്ദീപ് രാജാക്കാട്

 മൂന്നാർ

January 10, 2020, 10:12 pm

അതിശൈത്യത്തിൽ വിറച്ച് തെക്കിന്റെ കശ്മീർ

Janayugom Online

ശൈത്യത്തിൽ തെക്കിന്റെ കശ്മീർ മൈനസ് ഡിഗ്രിയിലേയ്ക്ക്. മഞ്ഞുപുതച്ച് തണുത്തുറഞ്ഞ മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഒരാഴ്ച്ചയ്ക്കുള്ളിൽ മൂന്നാറിലെ തണുപ്പ് മൈനസ് ഡിഗ്രിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ലോക ടൂറിസം മാപ്പിൽ ഇടം നേടിയ മൂന്നാറിലേയ്ക്ക് ഏറ്റവും കൂടതൽ സഞ്ചാരികളെത്തുന്നത് കൂടുതൽ തണുപ്പനുഭവപ്പെടുന്ന ഡിസംബർ, ജനുവരി മാസങ്ങളിലാണ്. എന്നാൽ ഇത്തവണ അതി ശൈത്യമെത്താൻ അൽപം വൈകിയെങ്കിലും നിലവിൽ മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രിയോട് അടുത്ത തണുപ്പും രേഖപ്പെടുത്തിയോടെ സഞ്ചാരികളും ഇവിടേയ്ക്ക് എത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും നോർത്ത് ഇന്ത്യൻ സഞ്ചാരികളുമാണ് ഏറ്റവും കൂടുതൽ ഇപ്പോൾ മൂന്നാറിലേയ്ക്ക് എത്തുന്നത്. അതിരാവിലെയുള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇളം വെയിലിൽ ആവി പറക്കുന്ന തടാകങ്ങളും സൂര്യ കിരണങ്ങളേറ്റ് മഞ്ഞിൻകണങ്ങൾ വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും ആരെയും ആകർഷിക്കുന്ന കാഴ്ചകളാണ്. മൂന്നാർ സെവൻമല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ മൈനസ് ഡിഗ്രിയോട് അടുത്തെത്തി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മൂന്നാർ മൈനസിൽ എത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ മഞ്ഞും തണുപ്പും എത്തുന്നതോടെ വിനോദ സഞ്ചാര മേഖലയിലേയ്ക്ക് സഞ്ചാരികൾ അധികമായി എത്തുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖല.

Eng­lish sum­ma­ry: heavy cold in munnar

you may also like this video