സൗദിയിൽ വരും ദിവസങ്ങളിലും ശൈത്യം കഠിനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. പൊടിക്കാറ്റിനും, മഞ്ഞ് വീഴ്ചക്കും നേരിയ മഴക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കുറയുന്നത് തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വരെ വടക്കൻ അതിർത്ഥി പ്രദേശങ്ങളിലും, അൽ ജൗഫ്, തബൂക്ക്, ഹായിൽ തുടങ്ങിയ പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തും. വ്യാഴാഴ്ചവരെ അൽ ഖസീമിലെ ചില ഭാഗങ്ങളിലും റിയാദിന്റെയും മദീനയുടേയും വടക്കൻ പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലെത്താൻ സാധ്യതയുണ്ട്.
വടക്കൻ അതിർത്ഥി പ്രദേശങ്ങളിലും, അൽ ജൗഫ്, തബൂക്ക്, ശർക്കിയ്യ തുടങ്ങിയ പ്രദേശങ്ങളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും നേരിയ മഴ ലഭിക്കുവാനും വൈകുന്നേരങ്ങളിൽ മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്.
English Summary: heavy cold in saudi
YOU MAY ALSO LIKE THIS VIDEO