29 March 2024, Friday

Related news

March 25, 2024
March 12, 2024
February 24, 2024
February 14, 2024
February 13, 2024
February 4, 2024
January 24, 2024
January 22, 2024
January 6, 2024
January 3, 2024

കനത്ത മഴ: അസമില്‍ പ്രളയം

Janayugom Webdesk
ദിസ്പൂര്‍
August 31, 2021 8:09 pm

ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ അസമില്‍ പ്രളയം. 21 ജില്ലകളിലെ 950 ഗ്രാമങ്ങളില്‍ നിന്നായി 3.5 ലക്ഷം പേരെ ഒഴിപ്പിച്ചു. ഇതുവരെ രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. ബാര്‍പേട്ട, ബിശ്വനാഥ്, കച്ചാര്‍, ചിരാങ്, ഡാരംഗ്, ധേമാജി, ധുബ്‌റി, ദിബ്രുഗഡ്, ഗോലഘട്ട്, ജോര്‍ഹട്ട്, കമ്രൂപ്പ്, വെസ്റ്റ് കാര്‍ബി ആംഗ്ലോംഗ്, ലഖിംപൂര്‍, മജുലി, മോറിഗാവ്, നാഗോണ്‍, നല്‍ബരി, ശിവസാഗര്‍, സോണിത്പൂര്‍, തെക്കന്‍ സല്‍മാര, തിന്‍സുകിയ ജില്ലകളിലാണ് പ്രളയം തീവ്രമായത്. 

ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഇതുവരെ 3,63,135 പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് 44 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചു. ക്യാമ്പുകളില്‍ 1619 പേരെ പാര്‍പ്പിച്ചു.

ലക്ഷ്മിപൂരാണ് കൂടുതല്‍ പ്രളയബാധനുഭവിക്കുന്നത്. 1.3 ലക്ഷം പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു. സംസ്ഥാനത്ത് ഇപ്പോഴും 950 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്ടർ കൃഷിഭൂമിയും സംസ്ഥാനത്ത് നശിച്ചു.
അതേസമയം രാജ്യ തലസ്ഥാനത്തും കനത്ത മഴയെ തുടർന്ന് പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗതം മുടങ്ങി. എയിംസ് ഫ്ലൈഓവർ, ഹയാത്ത് ഹോട്ടലിനരികെയുള്ള റിംഗ് റോഡ്, മഹാറാണി ബാഘ് തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
eng­lish sum­ma­ry; Heavy Flood in Assam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.