16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
February 17, 2025
February 15, 2025
February 14, 2025
February 5, 2025
January 4, 2025
January 4, 2025
January 1, 2025
November 16, 2024

ബംഗളൂരുവിലും ചെന്നൈയിലും കനത്ത പ്രളയം

Janayugom Webdesk
ബംഗളൂരു
November 22, 2021 9:13 pm

ഏതാനും ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ ബംഗളൂരുവിലും വടക്കന്‍ ചെന്നൈയിലെ മണലി മേഖലയിലും കനത്ത പ്രളയം. മണലിയില്‍ പല വീടുകളിലും വെള്ളം കയറി. ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലും വെള്ളം നിറഞ്ഞിട്ടുണ്ട്. കോശസ്തലൈയാര്‍ നദി കരകവിഞ്ഞാണ് ചെന്നൈയില്‍ വെള്ളം കയറിയത്.

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്ന് ഒഴുകി വരുന്ന വെള്ളവും തമിഴ്‌നാട്ടിലെ വെള്ളക്കെട്ടിന് കാരണമായി. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പൂണ്ടി റിസര്‍വോയര്‍ നിറഞ്ഞുകവിഞ്ഞതോടെ സെക്കന്‍ഡില്‍ 3,000 ഘനയടി വെള്ളം പുറത്തുവിടുന്നുണ്ട്. 

ചെന്നൈയിലെ പല പ്രദേശങ്ങളിലും ബോട്ട് ഉപയോഗിച്ച് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
ബംഗളൂരു നഗരത്തില്‍ അല്ലാലസാന്ദ്ര തടാകം നിറഞ്ഞുകവിഞ്ഞാണ് വെള്ളക്കെട്ടുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വടക്കന്‍ ബംഗളൂരുവിലെ പല റോഡുകളും വെള്ളം നിറഞ്ഞ് കിടക്കുകയാണ്.
ബംഗളൂരുവിലെ മഴ ബാധിച്ച പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിരാവരണ സേനയെ വിന്യാസിച്ചു.
അതേസമയം ആന്ധ്രപ്രദേശിലെ പ്രളയത്തിൽ മരണ മടഞ്ഞവരുടെ സംഖ്യ 35 ആയി. തിരുപ്പതിക്ക് 15 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ചരിത്ര പ്രധാന്യമുള്ള റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
eng­lish summary;heavy flood in chennai
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.