May 28, 2023 Sunday

ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ് ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Janayugom Webdesk
January 4, 2020 10:21 pm

ചെന്നൈ: ചെന്നൈ നഗരത്തിൽ കനത്ത മൂടൽമഞ്ഞ്. മഞ്ഞ് മൂടിയതോടെ കാഴ്ചക്കുറവ് മൂലം ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് വിമാനങ്ങൾ ഇന്നലെ രാവിലെ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങൾ ഹൈദരാബാദിലേയ്ക്കും ഒരെണ്ണം തിരുച്ചിറപ്പള്ളിയിലേയ്ക്കുമാണ് വഴിതിരിച്ചുവിട്ടത്.
മോശം കാലാവസ്ഥമൂലം പത്തോളം വിമാനങ്ങളും വൈകിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

വിമാനങ്ങൾ വൈകുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഇൻഡിഗോ എയർലൈൻസും സ്പൈസ്ജെറ്റും ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. വെള്ളിയാഴ്ചയും ചെന്നൈ വിമാനത്താവളത്തിൽ നിരവധി ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ അപ്രതീക്ഷിത മൂടൽമഞ്ഞ് കാരണം വൈകിയിരുന്നു.

Eng­lish Sum­ma­ry: Heavy fog in Chennai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.