Web Desk

ഗുവഹാട്ടി

June 02, 2020, 3:55 pm

അസമില്‍ മണ്ണിടിച്ചില്‍; 20 മരണം

Janayugom Online

അസമില്‍ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. സംസ്ഥാനത്ത് പല ജില്ലകളില്‍ താമസിക്കുന്നവരാണ് മരിച്ചത്. തെക്കന്‍ അസമിലെ ബരാക് വാലി മേഖലയിലാണ് മണ്ണിടിച്ചില്‍ ബാധിച്ചത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു. മരിച്ചവരില്‍ ഏഴ് പേര്‍ കറാച്ചി ജില്ലക്കാരും ഏഴ് പേര്‍ ഹൈലകണ്ഡി ജില്ലകാരും ബാക്കി ആറ് പേര്‍ കരിംഗഞ്ച് ജില്ലയില്‍ നിന്നുള്ളവരുമാണ്.

കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് വെള്ളപൊക്കവും ഉണ്ടായിരിക്കുകയാണ്. 3.72 ലക്ഷം ആളുകളെ വെള്ളപൊക്കം ബാധിച്ചത്. ഗോല്‍പാറ, നാഗോണ, ഹോജ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.  വെള്ളപൊക്കത്തെ തുര്‍ന്ന് സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചിരുന്നു. 348 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. വന്‍ കൃഷി നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 27,000 ഹെക്ടറിലധികം വിളകള്‍ക്ക് നാശനഷ്ടമുണ്ടായതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

ENGLISH SUMMARY:heavy land­slides in assam 20 peo­ple died
You may also like this video