August 11, 2022 Thursday

Related news

October 29, 2021
October 25, 2021
October 25, 2021
July 18, 2021
April 1, 2021
January 11, 2021
January 10, 2021
January 1, 2021
December 29, 2020
December 25, 2020

ര​ജ​നി​കാ​ന്തി​ൻറെ വ​സ​തി​ക്കു മു​ന്നി​ൽ പൊ​ലീ​സ് സു​ര​ക്ഷ ശക്തമാക്കി

Janayugom Webdesk
ചെ​ന്നൈ
January 22, 2020 7:55 pm

ദ​ളി​ത് ചി​ന്ത​ക​ൻ പെ​രി​യോ​ർ ഇ ​വി രാ​മ​സ്വാ​മി​ക്കെ​തി​രേ ന​ട​ൻ ര​ജ​നി​കാ​ന്ത് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ്രസ്താവന വിവാദമായതോടെ ര​ജ​നി​കാ​ന്തി​ൻറെ ചെ​ന്നൈ​യി​ലെ വ​സ​തി​ക്കു മു​ന്നി​ൽ പൊ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വി​വി​ധ ത​മി​ഴ് സം​ഘ​ട​ന​ക​ൾ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

പെ​രി​യോ​റി​ൻറെ നേ​തൃ​ത്വ​ത്തി​ൽ സേ​ല​ത്തു ന​ട​ന്ന റാ​ലി​ക്കി​ടെ ശ്രീ​രാ​മ​ൻറെ​യും സീ​ത​യു​ടെ​യും ന​ഗ്ന ബിം​ബ​ങ്ങ​ൾ ചെ​രി​പ്പു​മാ​ല​യി​ട്ടു പ്ര​ദ​ർ​ശി​പ്പി​ച്ചു എന്ന പ്രസ്‍താവനയാണ് വിവാദമായിരിക്കുന്നത്.

റാ​ലി​ക്കെ​തി​രേ താ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ര​ജ​നി​കാ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ശ്ചാ​ത്ത​പി​ക്കാ​നോ മാ​പ്പു​പ​റ​യാ​നോ ത​ന്നെ കി​ട്ടി​ല്ലെ​ന്നും ചെ​ന്നൈ പ​യ​സ് ഗാ​ർ​ഡ​നി​ലെ വ​സ​തി​യി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ര​ജ​നി പ​റ​ഞ്ഞു.ഞാ​ൻ പ​റ​ഞ്ഞ​ത് എ​ന്തോ അ​പ​രാ​ധ​മാ​യെ​ന്നും മാ​പ്പു​പ​റ​യ​ണ​മെ​ന്നാ​ണ് ചി​ല​രു​ടെ ആ​വ​ശ്യം. ന​ട​ക്കാ​ത്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച​ല്ല, തെ​ളി​വു​ക​ളോ​ടെ​യാ​ണു സം​സാ​രി​ക്കു​ന്ന​തെന്നും​ രജനി വ്യക്തമാക്കി.

Eng­lish Summary:heavy police pro­tec­tion in rajanikanth home

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.