June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

പഞ്ചാബില്‍ കനത്ത പോളിങ്; യുപി മൂന്നാംഘട്ടത്തില്‍ 60.75 ശതമാനം

By Janayugom Webdesk
February 20, 2022

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 117 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 65.84 ശതമാനം വോട്ട് രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 60.75 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. നിരവധിയിടങ്ങളില്‍ ഇവിഎം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ 93 വനിതകൾ ഉൾപ്പെടെ 1,304 സ്ഥാനാർത്ഥികളായിരുന്നു ജനവിധി തേടിയത്. തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഖറാറില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അവകാശപ്പെട്ടു. 

വോട്ടർമാരെ സ്വാധീനിച്ചെന്നാരോപിച്ച് മോഗയിലെ പോളിങ് ബൂത്തുകൾ സന്ദർശിക്കുന്നതിൽ നിന്ന് ചലച്ചിത്രതാരം സോനു സൂദിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മത്സരരംഗത്തുണ്ട്. യുപിയില്‍ 59 മണ്ഡലങ്ങളിലേക്ക് നടന്ന മൂന്നാംഘട്ടത്തോടെ സംസ്ഥാനത്ത് പകുതിയോളം മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കാണ്‍പുര്‍ റൂറലിലെ പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതായി സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. 

എസ്‌പി ചിഹ്നത്തിന് വോട്ട് ചെയ്യുമ്പോള്‍ വിവിപാറ്റ് രസീതില്‍ ബിജെപി ചിഹ്നം രേഖപ്പെടുത്തുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. മറ്റ് നിരവധി ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തർപ്രദേശിൽ ബിജെപി ഇല്ലാതാകുമെന്ന് ജസ്വന്ത്നഗറിൽ വോട്ട് ചെയ്ത ശേഷം സമാജ് വാദി പാ‍ർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. 

Eng­lish Summary:Heavy polling in Pun­jab; 60.75 per cent in UP third phase
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.