Web Desk

തിരുവനന്തപുരം

December 08, 2020, 8:50 am

ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്ങ്: ചിലയിടത്ത് യന്ത്രങ്ങള്‍ പണിമുടക്കി

Janayugom Online

കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളിലേക്കുള്ള​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം​ തുടരുന്നു. ആദ്യ മണിക്കൂറില്‍ തന്നെ മികച്ച പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ്​ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്​. അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോ​ട്ടെടുപ്പ്​ ആരംഭിക്കാനായിട്ടില്ല. മിക്കയിടങ്ങളിലും നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്​. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങള്‍ ആറടി അകലം പാലിച്ചാണ്​ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി ക്യൂവില്‍ നില്‍ക്കുന്നത്​.

ആലപ്പുഴ ജില്ലയിലെ വിവിധ ബൂത്തുകളില്‍ യ​ന്ത്രങ്ങള്‍ തകരാറിലായി. പുന്നപ്ര അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ യന്ത്രം പണിമുടക്കി. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ ഒരു ബൂത്തിലെ ഇവിഎം തകരാര്‍ പരിഹരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നൂറനാട് പാലമേള്‍ മൂന്നാം വാര്‍ഡിലും തകരാര്‍ സംഭവിച്ചു. പുലിയൂര്‍ പഞ്ചായത്തില്‍ 13 യന്ത്രങ്ങളാണ്​ പണിമുടക്കിയത്​. മരാരിക്കുളം തെക്ക് 84ല്‍ വാര്‍ഡ് ആറില്‍ അരമണിക്കൂര്‍ വോട്ടിങ്​ തടസ്സപ്പെട്ടു.

 

Eng­lish Sum­ma­ry: Heavy polling in the first hour: Machines stalled in some places