വന്‍ പ്രതിഷേധം: മാധ്യമപ്രവര്‍ത്തക തിരിച്ചിറങ്ങി

Web Desk
Posted on October 18, 2018, 8:43 am

ന്യൂയോര്‍ക്ക്‌ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് തിരിച്ചിറങ്ങുന്നു. മരക്കൂട്ടത്താണ് യാത്ര അവസാനിപ്പിച്ചത്. സുഹാസിനിക്ക് നേരെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. മരക്കൂട്ടത്താണ് വന്‍പ്രതിഷേധവും. പമ്പയില്‍ നിന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി. ന്യൂയോര്‍ക്ക് ടൈംസിന്റെ വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതായിരുന്നു ഇവര്‍.  പൊലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുന്നു.

എന്നാല്‍, പൊലീസ് എല്ലാവിധ സുരക്ഷയൊരുക്കുമെന്ന് ഐജി പറഞ്ഞു. മരക്കൂട്ടം ഭാഗത്തേക്കുള്ള സുരക്ഷ കൂട്ടും. ലക്‌നൗ സ്വദേശിനിയായ സുഹാസിനി ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി റിപ്പോര്‍ട്ടറാണ്.