ബ്രസീൽ സംസ്ഥാനമായ മിനാസ് ജെറൈസിൽ കനത്ത മഴയെത്തുടർന്ന് 14 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തമായ മഴ പെയ്ത ഈ പ്രദേശങ്ങളിൽ മണ്ണിടിഞ്ഞ് കനത്ത നാശനഷ്ടങ്ങളുണ്ടായതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മണ്ണിടിച്ചിലിൽ ഇരുപതിലധികം പേരെ കാണാനില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. മരിച്ചവരെല്ലാം ബെലോ ഹൊറിസോണ്ടെ, ഇബിറൈറ്റ്, ബെറ്റിം, എന്നീ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2,590 പേർ വീടൊഴിഞ്ഞു പോകാൻ നിർബന്ധിതരായി. 911 പേർ സർക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുണ്ട്.
മിനാസ് ജെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെ നഗരത്തിൽ, വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളിൽ 171.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. 110 വർഷത്തിനിടെ ഈ പ്രദേശത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അളവാണ് ഇത്.
English summary: heavy rain 14 death report in brazil
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.