Janayugom Online
rain

കനത്ത മഴ: രണ്ടായിരത്തോളം യാത്രക്കാര്‍ കുടുങ്ങിയത് 15 മണിക്കൂര്‍

Web Desk
Posted on June 13, 2018, 7:05 pm

കര്‍ണ്ണാടക കനത്ത മഴയെ തുടര്‍ന്ന് ചാര്‍മദി ഘട്ട് ദേശീയ പാതയില്‍ 2000ത്തോളം യാത്രക്കാര്‍ കുടുങ്ങി. മണ്ണിടിച്ചിലും മരം കടപുഴകി വീണതുമാണ് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങാന്‍ കാരണം. ഭക്ഷണവും, മൊബൈല്‍ നെറ്റ്വര്‍ക്കുകളും ലഭ്യമാകാതെ 15 മണിക്കൂറോളം യാത്രക്കാര്‍  വലഞ്ഞത്.

500ലധികമുണ്ടായിരുന്ന വാഹനങ്ങള്‍  16 കി മീറ്ററോളം ദൂരം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ശക്തമായ മഴയെ തുടര്‍ന്ന് സമീപ പ്രദേശത്തുള്ള മറ്റു ഒന്‍പതോളം സ്ഥലങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചെവ്വാഴ്ച രണ്ടുമണിയോടെ സംഭവ സ്ഥലത്ത് പൊലീസ് എത്തി വാഹനങ്ങള്‍ കടത്തി വിട്ടു. ദിനംപ്രതി പത്തോളം മരങ്ങള്‍ കടപുഴകി റോഡ് ഗതാഗതം തടസ്സപ്പെടുന്നുണ്ടെന്ന് ദക്ഷിണ കന്നഡ എസ്പി  രവി കാന്ദ് ഗൗഡ പറഞ്ഞു.