കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് കുട്ടി മരിച്ചു

Web Desk
Posted on September 28, 2019, 11:42 am

ഹൈദരാബാദ്: ശക്തമായി പെയ്ത മഴയെ തുടര്‍ന്ന് തെലുങ്കാനയില്‍ മണ്ണ്‌വീട് ഇടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു. തെലുങ്കാനയിലെ നാരായണപേട്ട് ജില്ലയിലാണ് അപകടം. അപകടത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു.

അതേസമയം വെള്ളിയാഴ്ച ഹൈദരാബാദില്‍ പെയ്ത മഴയില്‍ 200 ഓളം വീടുകള്‍ വെള്ളത്തിലായി. ഹൈദരാബാദില്‍ സ്‌കൂളിന്റെ മതിലും തകര്‍ന്നുവീണിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.