സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Web Desk

തിരുവനന്തപുരം

Posted on October 15, 2020, 8:13 am

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ തുടർ ന്യൂനമർദ്ദങ്ങളുടെ പ്രഭാവത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമാകും.

ഇന്ന് വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; heavy rain 7 dis­tricts yel­low alert

You may also like this video;