Web Desk

തിരുവനന്തപുരം

May 25, 2021, 9:13 pm

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

Janayugom Online

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്തും ശക്തമായ മഴ തുടരും.  നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റോട് കൂടിയ മഴ ലഭിക്കും. 29 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മെയ് അവസാനത്തോടെ കാലവർഷവും കേരളത്തിലെത്തും.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെയും 29 നും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് അലർട്ട്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് ‑ഒഡിഷ‑പശ്ചിമബംഗാൾ- ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാവുകയും ഉയർന്ന തിരമാലകൾ അനുഭവപ്പെടുകയും ചെയ്യും. തെക്ക്- പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ സമുദ്ര മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Eng­lish sum­ma­ry; Heavy rain 9 dis­tricts yel­low alert

You may also like this video;