19 April 2024, Friday

കനത്ത മഴയും മോശം കാലവസ്ഥയും; അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Janayugom Webdesk
July 14, 2022 6:13 pm

ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. ബല്‍ത്തല്‍, പഹല്‍ഗാം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രയാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. കനത്ത മഴയെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് ഗുഹാക്ഷേത്രത്തിലേക്ക് അനുമതി നല്‍കിയില്ല.

കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം യാത്ര പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം എട്ടിന് 16 പേര്‍ മരിക്കുകയും 30 ലധികം പേരെ കാണാതാവുകയും ചെയ്ത. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് യാത്ര നിര്‍ത്തിവച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച പഹല്‍ഗാം വഴിയും ചൊവ്വാഴ്ച ബാല്‍ട്ടാല്‍ വഴിയും യാത്ര പുനരാരംഭിച്ചു.

Eng­lish Summary:Heavy rain and bad weath­er; Amar­nath Yatra has been suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.