15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 8, 2024
October 7, 2024
October 2, 2024
September 28, 2024
September 9, 2024
September 4, 2024
August 24, 2024
August 21, 2024
August 17, 2024
August 16, 2024

കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴക്കും ഇടി മിന്നലിനും സാധ്യത

Janayugom Webdesk
തിരുവനന്തപുരം
August 24, 2024 7:32 pm

കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴക്കും ഇടി മിന്നലിനും സാധ്യത. ചക്രവാതച്ചുഴിയുടെയും ശക്തിയേറിയ ന്യൂനമർദ്ദത്തിന്റെയും ഫലമായാണ് മഴ കനക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കുകിഴക്കൻ ഉത്തർപ്രദേശിനും വടക്കുകിഴക്കൻ മദ്ധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 26ഓടെ പടിഞ്ഞാറൻ മദ്ധ്യപ്രദേശിന്‌ മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത ഉണ്ട്. തുടർന്ന് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനിടയുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.