Tuesday
19 Feb 2019

ഭാരതപ്പുഴയില്‍ വെള്ളമുയര്‍ന്നു: പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

By: Web Desk | Friday 10 August 2018 8:22 AM IST

പാലക്കാട്: മഴ ശക്തമായതോടെ ഭാരതപ്പുഴയില്‍ ജലമുയര്‍ന്നതിനെ തുടര്‍ന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സി. എന്‍ജിനീയറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ രണ്ട് ഭാഗത്തും പൊലീസ് കയര്‍ കെട്ടിയാണ് നിരോധനമേര്‍പ്പെടുത്തിയത്. പാലം കടന്നു പോകേണ്ട വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്ത് പൊലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്. നിരോധനത്തിന് കാലയളവ് തീരുമാനിച്ചിട്ടില്ലെന്നും ഒഴുക്ക് കുറയുന്നതിനനുസരിച്ച്‌ നിരോധനം നീക്കുമെന്നും പൊലീസ് അറിയിച്ചു.

Related News